Type Here to Get Search Results !

Bottom Ad

സ്വകാര്യ ഗോഡൗണില്‍ നിന്നും 5000ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി

കാസര്‍കോട് (www.evisionnews.co): സ്വകാര്യ ഗോഡൗണില്‍ നിന്നും 5000ലിറ്റര്‍ നിരോധിച്ച വെളിച്ചെണ്ണ പിടികൂടി. ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡിലാണ് പേരുമാറ്റി വിപണിയിലിറക്കിയ വ്യാജ വെളിച്ചെണ്ണ പിടികൂടിയത്. സര്‍ക്കാര്‍ നിരോധിച്ച ബ്രാന്‍ഡ്് ആയ പാലക്കാട്ടെ അഫിയ കോക്കനട്ട് ഓയില്‍ പേര് മാറ്റി 'കേര വാലീസ് അഗ് മാര്‍ക്ക് സെര്‍ട്ടിഫീഡ് പ്രൊഡക്ട്' എന്ന പേരിലാലാക്കിയാണ് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. 80 ശതമാനം സസ്യ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി.എ. ജനാര്‍ദ്ദനന്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad