ഉദുമ (www.evisionnews.co): മക്കളുടെ കുഞ്ഞുമനസ്സില്‍ അറിവിന്റെ ചിറകുവിരിയിക്കാന്‍ അമ്മമാരുടെ വക വിവിധ പഠനോപകരണങ്ങള്‍. പൊതുവിദ്യാഭ്യാസ യജ്ഞ ത്തിന്റെ ഭാഗമായി ഉദുമ ഇസ്്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി ബേക്കല്‍ ബി.ആര്‍.സി സംഘടിപ്പിച്ച അമ്മമാരുടെ ഗണിത ലാബ് ശില്‍പശാലയിലാണ് നൂറോളം പഠനോപകരണങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഗണിതോപകരണങ്ങള്‍ നിര്‍മിക്കാനായി സംഘടിപ്പിച്ച ശില്‍പശാലയിന്‍ അമ്മമാരോടൊപ്പം കുട്ടികളും പി.ടി.എ, മദര്‍ പി.ടി.എയും പങ്കാളികളായി.
ഷൂട്ടിംഗ് ബോര്‍ഡ്, അരവിന്ദ ഗുപ്ത സ്ട്രിപ്പ്, ടെന്‍ ഫ്രെയിം, ഡോമിനോസ്, കുറയ്ക്കാനും ഗണിക്കാനും ആവശ്യമായ ഉപകരണങ്ങള്‍, മുത്തുമാലകള്‍, സംഖ്യാ ചിത്രങ്ങള്‍, ഏണിയും പാമ്പും, നമ്പര്‍ കാര്‍ഡുകള്‍ എന്നിവയാണ് അമ്മമാര്‍ നിര്‍മിച്ചത്. സണ്‍പാക്ക് ഷീറ്റ്, പൊട്ടുകള്‍, വളകള്‍, മുത്തുകള്‍, മീന്‍ വല മുത്ത് എന്നിവയാണ് പഠനോപകരണ നിര്‍മാണത്തിന് ഉപയോഗിച്ചത്. ഈ ഗണിതലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കും. ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ കെ.എം ദിലീപ് കുമാര്‍ പഠനോപകരണങ്ങള്‍ ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസിന് കൈമാറി. ചടങ്ങില്‍ സി.ആര്‍.സി.സി ട്രെയിനര്‍ എം.എം പ്രത്യുഷ, പി.ടി.എ വൈസ് പ്രസിഡണ്ട് ഹംസ ദേളി, അബ്ദുല്ലക്കുഞ്ഞി ഉദുമ, നാരായണന്‍ പാലക്കീല്‍, ഇ.കെ അബ്ദുല്‍ മുനീര്‍, കെ.പി ബേനസീര്‍, പി. സുജിത്ത്, അസീസു റഹ്മാന്‍, സി. ഗീത, എ. ബിന്ദു പങ്കെടുത്തു.
Post a Comment
0 Comments