കാസര്‍കോട് (www.evisionnews.co): നായക്കൂട്ടത്തെ കണ്ട് ഓടിയ ആട്ടിന്‍കൂട്ടം ടിപ്പറിടിച്ച് ചത്തു. തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. നായക്കൂട്ടത്തെ കണ്ട് ഒരു കുഞ്ഞ് അടക്കം അഞ്ചുആടുകളാണ് ചത്തത്. മതിലിന് മുകളില്‍ നിന്നു കെ.എസ്.ടി.പി റോഡിലേക്ക് ചാടുകയായിരുന്നു. ഈസമയം പാലക്കുന്നില്‍ നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ആട്ടിന്‍ കൂട്ടത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചത്ത ആടുകളുടെ ഉടമയെ കണ്ടെത്തിയിട്ടില്ല. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്റെ നേതൃത്വത്തില്‍ ചത്ത ആടുകളെ വൈകിട്ടോടെ കുഴിച്ചുമൂടി.
Post a Comment
0 Comments