പാലക്കാട് (www.evisionnews.co): ഓടിക്കൊണ്ടിരിക്കെ മംഗലാപുരം-ചെന്നൈ മെയിലിന്റ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ബോഗികളാണ് വന്‍ ശബ്ദത്തോടെ ഇളകി മാറിയത്. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് അപകടമുണ്ടായത്.
പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി മുന്നോട്ട് പോയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

Post a Comment
0 Comments