കാസര്‍കോട് (www.evisionnews.co): ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീറ്റ്, കീം, എയിംസ്, ജിപ്‌മെര്‍, കുസാറ്റ്, കര്‍ണ്ണാടക സി ഇ ടി, സി.പി.ടി തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകളെ കുറിച്ചുള്ള വിശദമായ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കുമ്പള, സൂരംബയല്‍
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് 24ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെയാണ് ക്ലാസ്. പ്രശസ്ത എന്‍ട്രന്‍സ് ട്രെയിനറും കരിയര്‍ കൗണ്‍സിലറുമായ സമീല്‍ അഹമദ് നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് അവസരം നല്‍കുക. രജിസ്‌ട്രേഷന് 9995318397, 9447394996 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment
0 Comments