കാസര്‍കോട് (www.evisionnews.co): കുമ്പളയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. കുമ്പള പെര്‍ദണയിലെ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പനി ബാധിച്ച ഹമീദിന്റെ ഭാര്യ ഖദീജയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്താണ് വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നത്.
കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കിടപ്പുമുറിയിലെ രണ്ട് അലമാരകളും തകര്‍ത്ത് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ലാപ്ടോപ്, ബൈക്കിന്റെ താക്കോല്‍, ഇലക്ട്രിക് ഗിത്താര്‍ എന്നിവ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവ മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment
0 Comments