Type Here to Get Search Results !

Bottom Ad

ഹൃദയാഘാതംമൂലം കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി ബംഗളൂരുവില്‍ മരിച്ചു. ചേരങ്കൈ സിറാജ് നഗറിലെ ഓട്ടോ ഡ്രൈവറും നെല്ലിക്കുന്നില്‍ താമസക്കാരനുമായ ഹുസൈന്റെ മകന്‍ റാഷിദാ (21)ണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ബംഗളൂരുവിലെ കടയില്‍ ജോലിയാവശ്യാര്‍ത്ഥം ബംഗളൂരുവിലേക്ക് പോയത്. പോകുമ്പോള്‍ നേരിയ പനിയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി റാഷിദ് വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ പനി മൂര്‍ച്ഛിച്ച് കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരംലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad