Type Here to Get Search Results !

Bottom Ad

ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ അജ്ഞാതനായ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): ട്രെയിനില്‍ അജ്ഞാതനായ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന മരുസാഗര്‍ എക്സ്പ്രസിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വണ്ടി കാസര്‍കോട്ടെത്തിയപ്പോഴാണ് കമ്പാര്‍ട്ട്മെന്റില്‍ ദുര്‍ഗന്ധം പരക്കുന്നുവെന്ന് യാത്രക്കാര്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിലേക്കുള്ള വഴിയില്‍ കമിഴ്ന്ന് കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

മുഖംനിലത്തുരഞ്ഞ് ചോരവാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് 18 മണിക്കൂര്‍ നേരത്തെ പഴക്കമുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. 40വയസ് തോന്നിക്കുന്ന യുവാവ് പാന്റ്സ് മാത്രമേ ധരിച്ചിരുന്നുള്ളൂ. മരണകാരണം തിരിച്ചറിയാനായി പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. ആളെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad