Type Here to Get Search Results !

Bottom Ad

ജില്ലയിലെങ്ങും വര്‍ണാഭമായ പ്രവേശനോത്സവം

കാസര്‍കോട് (www.evisionnews.co): ചിരിച്ചും കരഞ്ഞും കുട്ടിക്കൂട്ടം വിദ്യാലയങ്ങളിലെത്തി. പുത്തനുടുപ്പും വര്‍ണക്കുടയുമായി ഒന്നാം ക്ലാസിലെത്തിയ കുരുന്നുകളെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന ഒരുക്കങ്ങളോടെ അധ്യാപകരും സ്‌കൂള്‍ അധികൃതരും സ്വീകരിച്ചപ്പോള്‍ പുതുലോകം ലഭിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍. ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ഒരുക്കിയ അലങ്കാരങ്ങളെയും കുരുന്നുകളുടെ ആദ്യവിദ്യാലയ യാത്രയെയും അലോസരപ്പെടുത്താതെ മഴമാറി നിന്നത് അധ്യയനവര്‍ഷാരംഭത്തിന് അനുഗ്രഹമായി.
ജില്ലാതല പ്രവേശനോത്സവം തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂളില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വര്‍ണത്തൊപ്പികളും കളിപ്പാട്ടങ്ങളുമൊക്കെ നല്‍കിയാണ് സ്‌കൂളുകളിലേക്ക് കുരുന്നുകളെ വരവേറ്റത്. വിവിധ സംഘടകളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പഠനോപകരണം, കുട, ബാഗ് എന്നിവ വിതരണം ചെയ്തു.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ജില്ലാതല പ്രവേശനോത്സവത്തിന് തുടക്കമായത്്. പുതിയതായി സ്‌കൂളില്‍ എത്തിയ കുട്ടികള്‍ക്ക് മന്ത്രി മധുരം വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കുളിലെ പുതിയ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ നിര്‍വഹിച്ചു. എല്‍എസ്എസ്്, യുഎസ്എസ് ജേതാക്കള്‍ക്ക് ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. ഭക്ഷണശാലയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, കാസര്‍കോട് ബ്ലോക്ക്് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ഡി കബീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാസിയ ടീച്ചര്‍, അജന്ന പവിത്രന്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ജയദേവന്‍ സംസാരിച്ചു. ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ സ്വാഗതവും തെക്കില്‍പറമ്പ ഗവ. യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം നന്ദിയും പറഞ്ഞു.
മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഫര്‍സീന നസ്രീന്‍, ആയിഷത്ത് റാഫിദ എന്നിവര്‍ക്ക് എസ്.എം.സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, മദര്‍ പി.ടി.എ പ്രസിഡണ്ട് താഹിറ കെ.എ എന്നിവര്‍ ഉപഹാരം നല്‍കി. എവര്‍ഷന്‍ പ്രീ പ്രൈമറി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശിവാനന്ദന്‍ വിതരണം ചെയ്തു.
കാഴ്ച്ചയില്ലാത്ത ഗായികയായ ആയിഷത്ത് ഷെറിന്‍ ശഹാനയ്ക്ക് സ്‌കൂളിന്റെ വകയായുള്ള സൗണ്ട് സിസ്റ്റം സിദ്ദിഖ് റഹ്മാന്‍ നല്‍കി. സീനിയര്‍ കെ.വി മുകുന്ദന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്‍, ആയിഷ, ഹെഡ്മാസ്റ്റര്‍ വി.വി ഭാര്‍ഗ്ഗവന്‍, സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാല്‍ സംസാരിച്ചു.
ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, ഷരീഫ് കൊടവഞ്ചി, ബി.കെ ഹംസ, മസൂദ് ബോവിക്കാനം, മാനേജര്‍ ബി. അഷ്‌റഫ്, അധ്യാപകരായ കെ. നാരായണന്‍, പത്മനാഭന്‍, റോസമ്മ, സി.ബി തോമസ് പ്രസംഗിച്ചു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പുസ്തക വിതരണം നടത്തി.
ബോവിക്കാനം എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹംസ തെക്കെപ്പള്ള അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വിമല സ്വാഗതം പറഞ്ഞു. ഷരീഫ് കൊടവഞ്ചി, ബി.എം ഹാരിസ്, മാനേജര്‍ ബി. അഷ്‌റഫ്, മദര്‍ പി.ടി.എ പ്രസിഡണ്ട് വീണ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad