Type Here to Get Search Results !

Bottom Ad

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ ഒരു വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തലനിലത്തിടിച്ച് കൊലപ്പെടുത്തി


പുനെ (www.evisionnews.co): മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച ശേഷം തലനിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. 

തമിഴ്‌നാട്ടില്‍ നിന്ന് കൂലിപ്പണിക്ക് പുണെയില്‍ എത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. വ്യാഴം അര്‍ധരാത്രിയിലാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സമീപ പ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തലനിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad