Type Here to Get Search Results !

Bottom Ad

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കുടുംബത്തിന് സാന്ത്വനവുമായി എം.എസ്.എഫ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിരാശയിലും സങ്കടത്തിലും കഴിയുകയായിരുന്ന കുടുംബത്തിന് സാന്ത്വനവുമായി എം.എസ്.എഫ് പ്രവര്‍ത്തകരെത്തി. മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനാണ് 15-ാം വാര്‍ഡ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്. സ്‌കൂള്‍ തുറക്കലും റമസാനും ഒന്നിച്ചെത്തിയത് നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഇരട്ടി ദുരിതമായി. വൃദ്ധനും രോഗിയുമായ കുടുംബനാഥനും ഭാര്യയും പെണ്‍മക്കളുമടങ്ങിയ കുടുംബം സാമ്പത്തിക വിഷമം പ്രയാസപ്പെടുമ്പോഴും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചിരുന്നില്ല. 
അയല്‍ക്കാരില്‍ നിന്നും ഇവരുടെ സങ്കടങ്ങള്‍ അറിഞ്ഞ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ വസ്ത്രങ്ങളും പഠനോപകരണങ്ങളും സ്‌കൂള്‍ ഫീസും കിറ്റുമൊക്കെയായി ഇവരുടെ വീട്ടിലെത്തുകയായിരുന്നു. പെരുന്നാള്‍ ആഘോഷമാക്കാനും നല്ലരീതിയില്‍ മക്കളുടെ പഠനം തുടരാനും സഹായവുമായി എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് കുടുംബം നന്ദി അറിയിച്ചു.
പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍, റഫീഖ് പുത്തൂര്‍, മുബശ്ശിര്‍, എ.ആര്‍ ഫൈസല്‍, ഫര്‍ഹാന്‍, വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി.പി അബ്ദുല്ല. സെക്രട്ടറി മാഹിന്‍ കുന്നില്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, നൗഫല്‍, ഷഫീഖ്, കെ.ബി അഷ്‌റഫ്, ലത്തീഫ് അത്തു, സിദ്ധീഖ് കൊക്കടം, സാബിര്‍, മുഹമ്മദ്, ഹമീദ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad