Type Here to Get Search Results !

Bottom Ad

പിണറായിയുടെ ഭരണം വമ്പന്‍ പരാജയം: ടി.ഡി കബീര്‍ തെക്കില്‍


ഉദുമ (www.evisionnews.co): ആഭ്യന്തരമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനമെന്ന് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ആരോപിച്ചു. ലോക്കപ്പ് കൊലപാതകവും രാഷ്ട്രീയ കൊലപാതവും തമ്മില്‍ ഒന്നാമതെത്താനുള്ള മത്സരത്തിലാണ് കേരളം. ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം വമ്പന്‍ പരാജയമായ ആഭ്യന്തര മന്ത്രിയുടെ പല പ്രവര്‍ത്തനങ്ങളും മുല്ലാ നസ്‌റുദ്ധീനെയാണ് ഓര്‍മപ്പെടുത്തുന്നതെന്ന് കബീര്‍ പരിഹസിച്ചു. ഉദുമ മണ്ഡലം യൂത്ത് ലീഗ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ മുന്നില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് കുറ്റപത്രം അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം സത്താര്‍ മുക്കുന്നോത്ത്, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെബിഎം ഷരീഫ് കാപ്പില്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, അബൂദാബി കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍, അബ്ബാസ് കൊളച്ചപ്പ് പ്രസംഗിച്ചു. അസ്്‌ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, അബുബക്കര്‍ കണ്ടത്തില്‍, ടി.കെ ഹസീബ്, എം.ബി ഷാനവാസ്, ആഷിഫ് തെക്കില്‍ മാളികെ, ആബിദ് മാങ്ങാട്, അബ്ദുല്ല ഒറവങ്കര, റാഷിദ് കല്ലിങ്കാല്‍, റംഷീദ് നാലാംവാതുക്കാല്‍, ഹംസ ദേളി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad