Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ യുവാവിന് വെട്ടേറ്റ സംഭവം: എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്


കുമ്പള (www.evisionnews.co): സീതാംഗോളിയില്‍ യുവാവിനെ കടയില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് 3.30മണിയോടെയാണ് സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ്ബിടി അലുമിനിയം ഫാബ്രിക്കേഷന്‍ കട ഉടമയുമായ ആരിഫി (31)നെ ബൈക്കുകളിലെത്തിയ എട്ടംഗസംഘം കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് കുമ്പള സിഐ പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. അതേസമയം മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ കഴിയുന്ന ആരിഫിന്റെ ശസ്ത്രക്രിയ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. നിലയില്‍ നേരിയ മാറ്റമുള്ളതായാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad