Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് വഞ്ചിച്ചിട്ടില്ല: വാര്‍ത്തകള്‍ നിഷേധിച്ച് രോഹിത് വെമുലയുടെ അമ്മ

ഹൈദരാബാദ്: (www.evisionnews.co) വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലിം ലീഗ് പറ്റിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രാധിക വെമുല. 2016ല്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയും പി.എച്ച്.ഡി ഗവേഷകനുമായ രോഹിത് വെമുലയുടെ മാതാവാണ് രാധിക. വീട് വയ്ക്കാന്‍ 20 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് മുസ്ലിം ലീഗ് പറ്റിച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. മുസ്ലീം ലീഗ് രണ്ട് ചെക്കുകള്‍ തന്നിരുന്നെങ്കിലും അത് മടങ്ങി എന്നായിരുന്നു വാര്‍ത്ത. സംഭവം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി രാധിക തന്നെ രംഗത്തെത്തുകയായിരുന്നു.
ചെക്കൊന്നും മടങ്ങിയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് തിരസ്‌കരിക്കപ്പെടുകയായിരുന്നുവെന്നും രാധിക പറഞ്ഞു. ''മുസ്ലിം ലീഗുമായി തനിക്ക് ഒരു പ്രശ്നവും ഇല്ല. ഭൂമി വാങ്ങാന്‍ അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ തന്നിട്ടുണ്ട്. റംസാന് ശേഷം പത്ത് ലക്ഷം രൂപ കൂടി തരാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്''- രാധിക പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി രോഹിതിന്റെ സഹോദരന്‍ രാജ് വെമുലയും രംഗത്തെത്തി. തന്റെ അമ്മയേയും സഹോദരനെയും അപമാനിക്കാനായി ആരോ തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് രാജ് വെമുല പറഞ്ഞു.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad