Type Here to Get Search Results !

Bottom Ad

ഫേസ്ബുക്ക് 'കുത്തിപ്പൊക്കല്‍': മാനം പോകാതെ രക്ഷപ്പെടാന്‍ ഇങ്ങനെ ചെയ്യാം


തിരുവനന്തപുരം (www.evisionnews.co): ഫേസ്ബുക്കില്‍ അടുത്തകാലത്ത് കണ്ടുവന്ന പ്രതിഭാസമാണ് 'കുത്തിപ്പൊക്കല്‍'. ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ ഈ പ്രതിഭാസത്തിന് ഇട്ടിരിക്കുന്ന ഓമനപ്പേരാണ് 'കുത്തിപ്പൊക്കല്‍'. 

തുടക്കം ഇങ്ങനെ...
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍ തുടക്കം. സൂക്കറിന്റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. ഇതിന് ചുവടു പിടിച്ചാണ് മലയാളത്തിലേക്ക് 'കുത്തിപ്പൊക്കല്‍' സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ പേജിലെ പഴയ പോസ്റ്റുകള്‍ പലതും ന്യൂസ് ഫീഡുകളില്‍ ഒഴുകാന്‍ തുടങ്ങി. അതിന് അടിയില്‍ വന്ന പല കമന്റുകളും ട്രോളുകളായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ തുടങ്ങിയവരുടെ പേജുകളിലും ഈ പ്രതിഭാസം ആരാധകര്‍ നടത്താന്‍ തുടങ്ങി.
ഇപ്പോള്‍ രാഷ്ട്രീയക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരൊക്കെ ഇരകളാണ്.

ഇങ്ങനെ ചെയ്യാം
ഫേസ്ബുക്കിന്റെ രീതി അനുസരിച്ച് പബ്ലിക്കായി ഇട്ട പോസ്റ്റ് എല്ലാം തന്നെ അതില്‍ വരുന്ന റിയാക്ഷന്‍ അനുസരിച്ച് മുകളിലേക്ക് കയറിവരും. അതാണ് കുത്തിപ്പൊക്കലിന്റെ അടിസ്ഥാനവും. അതുകൊണ്ട് തന്നെ ഏറ്റവും നല്ലകാര്യം ഫേസ്ബുക്കില്‍ പണികിട്ടും എന്ന് തോന്നുന്ന പഴയ പോസ്റ്റുകള്‍ അതിന്റെ പ്രൈവസി സെറ്റിംഗ് മാറ്റുക എന്നതാണ്. ഈ കുത്തിപ്പൊക്കല്‍ കാലം കഴിയുംവരെ എങ്കിലും പബ്ലിക്ക് പോസ്റ്റ് ക്ലോസ് ഫ്രണ്ട്‌സിന് കാണുന്ന രീതിയിലോ അല്ലെങ്കില്‍ ഓണ്‍ലി മീ എന്നോ മാത്രം ആക്കുക. അത് മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്കിലെ പഴയപോസ്റ്റ് ആരെങ്കിലും ലൈക്ക് അടുച്ചുവെന്ന് കാണുന്ന മാത്രയില്‍ അതിന്റെ പബ്ലിക്ക് സെറ്റിംഗ് മാറ്റിയാല്‍ തടികേടില്ലാതെ രക്ഷപ്പെടാം.

Post a Comment

0 Comments

Top Post Ad

Below Post Ad