Type Here to Get Search Results !

Bottom Ad

അന്‍സാറുല്‍ മുസ്്‌ലിമീന്‍ അസോസിയേഷന്‍: സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി


ചെര്‍ക്കള (www.evisionnews.co): ബാലടുക്ക അന്‍സാറുല്‍ മുസ്്‌ലിമീന്‍ അസോസിയേഷന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സലാം ചെര്‍ക്കള സ്വാഗതം പറഞ്ഞു. അബ്ദുല്ല ദാരിമി, ഷംസു, ബഷീര്‍ ബാബ്, ബി. മുഹമ്മദ് ഹാജി, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, നാസര്‍ ചായിന്റടി, കെ.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ദുബൈ, ഷരീഫ് ബാലടുക്ക, സുലൈം ചെര്‍ക്കള സംസാരിച്ചു.

സില്‍വര്‍ ജൂബിലി ലോഗോ കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ബാബ് കണ്‍സ്ട്രക്ഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ ബാബിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്നു മയ്യത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പിന് സൂപ്പി ബാഖവി, ആലംപാടി മുഹമ്മദ് ഹാജി, സി.പി മൊയ്തു മൗലവി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad