Type Here to Get Search Results !

Bottom Ad

ഉദുമയില്‍ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സദസ് നടത്തി

 
ഉദുമ (www.evisionnews.co): മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ സദസും സമൂഹ ഇഫ്താര്‍ സംഗമവും നടത്തി. കാപ്പില്‍ സനാബില്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ സദസ് മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മുക്ത നാട് ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അതിനായി കൂട്ടായ പരിശ്രമമാണ് ആവശ്യമെന്നും മലീനസമായി കൊണ്ടിരിക്കുന്ന പുഴകള്‍ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
 
പ്രസിഡണ്ട് കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഖുര്‍ആനില്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍ പ്രഭാഷണം നടത്തി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം സത്താര്‍ മുക്കുന്നോത്ത്, കെ.എം.സി.സി നേതാക്കളായ ഇസ്മായില്‍ നാലാംവാതുക്കല്‍, സലാം ആലൂര്‍, പഞ്ചായത്ത് ഭാരവാഹികളായ ഖാദര്‍ കാത്തിം, കരീം നാലാംവാതുക്കല്‍, എ.എം ഇബ്രാഹിം, സുബൈര്‍ കേരള, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം.എ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ആബിദ് മാങ്ങാട്, മണ്ഡലം സെക്രട്ടറി ഹാരിസ് അങ്കക്കളരി, ടി.കെ ഹസീബ്, എരോല്‍ മുഹമ്മദ് കുഞ്ഞി ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാര്‍, കെ.എം.സി.സി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad