ബദിയടുക്ക (www.evisionnews.co): ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫീസിന്റെ ശിലാസ്ഥാപന കര്‍മം ഇന്ന് എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 11.30ന് ബദിയടുക്ക കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, എന്‍ഫോഴ്സ്മെന്റ് അഡീ. എക്‌സൈസ് കമ്മീഷണര്‍ എ. വിജയന്‍, ഉത്തരമേഖല ജോ. എക്സൈസ് കമ്മീഷണര്‍ ഡി. സന്തോഷ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ് അഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ബി. ശാന്ത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുക്കും.

Post a Comment
0 Comments