കാണ്‍പൂര്‍ (www.evisionnews.co): സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു. കാണ്‍പൂര്‍ ഫത്പൂര്‍ ജില്ലയിലെ കുല്‍ക്കെദാ ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കൃഷ്ണ കുമാര്‍ (60) ആണ് മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ആനന്ത് കിഷോര്‍ തിവാരി (19) ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആനന്ത് കൃഷ്ണ കുമാറിനോട് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായി പണം അവശ്യപ്പെട്ടു. എന്നാല്‍ തരാനാവില്ലെന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതാനായ ആനന്ദ് സമീപത്തിരുന്ന തൂമ്പയെടുത്ത് പിതാവിന്റെ തലയക്കടിക്കുകയായിരുന്നു.
കൃഷ്ണ കുമാറിന്റെ നിലവിളി കേട്ട് സമീപത്തുള്ള ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ആനന്ത് ഓടി രക്ഷപ്പെട്ടു. കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ മൂന്നാമനാണ് ആനന്ത്. കൃഷ്ണ കുമാറിനെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ചാന്ദ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment
0 Comments