Type Here to Get Search Results !

Bottom Ad

ബേക്കലില്‍ കഞ്ചാവ് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ യുവാവിന് പരിക്കേറ്റു


ബേക്കല്‍ (www.evisionnews.co): കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ യുവാവിന് പരിക്കേറ്റു. പാലക്കുന്ന് സ്വദേശി ഫയാസി (32) നാണ് വെടിയേറ്റത്. കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി പത്തര മണിയോടെ വെടിവെപ്പുണ്ടായത്. പരിക്കേറ്റ ഫയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച ആയതിനാല്‍ ഷോപ്പിംഗ് കോംപ്ലക്സിലെ കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad