കാസര്‍കോട് (www.evisionnews.co): അലിഫ് ബോയ്‌സ് ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബിന്റെ പത്താം വാര്‍ഷികാഘോഷത്തിന് തുടക്കമായി. പരിപാടിയുടെ ലോഗോ പ്രകാശനം കുടുപ്പംകുഴി ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി സത്താര്‍ കുടുപ്പംകുഴി നിര്‍വഹിച്ചു. ഞായറാഴ്ച്ചകബീര്‍ ഹിമമി സഖാഫിയുടെ റമദാന്‍ പ്രഭാഷണവും റമദാന്‍ സംഗമവും നടത്തും.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത ഹാരിസ് കുടുപ്പംകുഴിയെയും ഖിളര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഅദിയെയും ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. തെരഞ്ഞെടുത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്യും. ഹൈദര്‍ കുടുപ്പംകുഴി, റംസീദ് കുടുപ്പംകുഴി, റാഫി, ഖലീല്‍ ദുബൈ, നിസാര്‍, അസീര്‍, രിസ്വാന്‍, സുബൈര്‍, രിസാല്‍, ആഷിക്ക് സംബന്ധിച്ചു.

Post a Comment
0 Comments