ന്യൂഡല്‍ഹി (www.evisionnews.co): പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുന്നതിന് കളമൊരുങ്ങുന്നു. ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുന്നതിനുള്ള സാധ്യത ശക്തമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഡോളര്‍ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് ഇതിനു പ്രധാന കാരണം. ക്രൂഡ് വില ഉയരുന്നത് മൂലം മാര്‍ജിന്‍ താഴ്ന്നതായി എണ്ണ വിതരണ കമ്പനികള്‍ പറയുന്നു. നിലവിലെ മാര്‍ജിന്‍ നിലനിര്‍ത്തുന്നതിന് ഉടന്‍ തന്നെ 2 .80 രൂപ മുതല്‍ 3 .70 രൂപ വരെ അടിയന്തരമായി കൂട്ടണമെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഒരു ബാരല്‍ എണ്ണയുടെ വില ബുധനാഴ്ച 72 ഡോളറിന് മുകളില്‍ എത്തിയിരുന്നു. 2014 നവംബര്‍ 24 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില. ഇത് ഒരു വര്‍ഷത്തിനകം 90 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇറാനെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് മാര്‍ക്കറ്റിലേക്കുള്ള ക്രൂഡിന്റെ സപ്ലൈ കുറയ്ക്കും. ഇത് വില വീണ്ടും കൂടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഇതോടൊപ്പം രൂപയ്ക്ക്തിരെ ഡോളര്‍ നേരിടുന്ന പതനം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
ഇതോടൊപ്പം രൂപയ്ക്ക്തിരെ ഡോളര്‍ നേരിടുന്ന പതനം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
ഡോളര്‍ വില 68 .57 രൂപയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡോളര്‍ വില ഒരു രൂപയിലേറെ ഉയര്‍ന്നു കഴിഞ്ഞു. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതും ക്രൂഡിന്റെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. അങ്ങനെ വരുമ്പോള്‍ എണ്ണ കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ അകപ്പെടും. ഇത് മറി കടക്കുന്നതിനാണ് ഉടനടി പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ കമ്പനികള്‍ ഒരുങ്ങുന്നത്.

Post a Comment
0 Comments