Type Here to Get Search Results !

Bottom Ad

അനസ്- ബൈത്തുറഹ്മയുടെ ആദ്യഗഡു കൈമാറി


(www.evisionnews.co): ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് വള്ളിയോട്ട് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ നിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യ ഘഡു കൈമാറി. ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് സ്വരൂപിച്ച തുക ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ഏല്‍പിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് കട്ടക്കലിലെ വാടക വീട്ടില്‍ താമസക്കാരനായിരുന്ന ചന്ദ്രഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥി അനസ് രോഗം ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചത്. മാതാവും അഞ്ചു സഹോദരങ്ങളും വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വാടക പോലും നല്‍കാനാവാതെ വാടക വീട്ടില്‍ താമസിക്കുന്ന ദുരിതങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് ആ കുടുംബത്തെ അടച്ചുറപ്പുള്ള വീട്ടില്‍ താമസിപ്പിക്കുന്നതിന് വേണ്ടി ദുബായ് കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പ് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് മര്‍ഹൂം ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ബൈത്തുറഹ്മ ഭവന പദ്ധതി പ്രകാരമുള്ള വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. 

ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുള്ള ഹുസൈന്‍, ജനറല്‍ സെക്രട്ടിറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഹനീഫ മയ്യ, നസീര്‍ കൂവത്തോട്ടി, കെ പി അഷ്റഫ്, സൈഫുദ്ധീന്‍ മാക്കോട്, ഷരീഫ് മയ്യ, ഹംസ കട്ടക്കാല്‍, മുഹമ്മദ് കോളിയടുക്കം, സലാം കോമു സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad