Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ ദിനം കണ്ണീരായി: പടുവടുക്കത്തെ നിസാമുദ്ദീന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി


കാസര്‍കോട് (www.evisionnews.co): പെരുന്നാള്‍ ദിവസം ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി. തളങ്കര പള്ളിക്കാല്‍ മുപ്പതാംമൈല്‍ സ്വദേശിയും പടുവടുക്കത്ത് വാടക വീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നിസാമുദ്ദീനാ (20)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അണങ്കൂര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞത് മുതല്‍ നാടുമുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു എന്നാല്‍ പിന്നാലെ മരണവാര്‍ത്ത എത്തിയതോടെ നാടൊന്നാകെ ആസ്പത്രിയിലേക്കും പടുവടുക്കത്തെ വീട്ടിലേക്കും ഒഴുകിയെത്തുകയായിരുന്നു.

കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുന്ന ലോറിയും കാസര്‍കോട് നിന്നും വിദ്യാനഗര്‍ പടുവടുക്കത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ കര്‍ണാടക പുത്തൂര്‍ സ്വദേശി രാജു (61)വിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഒരു ഓട്ടോയിലും കാര്‍ ഷോറൂമിന് സമീപം നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിയിലും ഇടിച്ചാണ് മറിഞ്ഞത്. അപകടത്തില്‍ പുത്തന്‍ ഫോര്‍ രജിസ്ട്രേഷന്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കണ്ടെയ്നര്‍ ലോറിയിലെ മൂന്നു കാറുകള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു. അവിവാഹിതനായ നിസാനുദ്ദീന്‍ പന്തല്‍ ജിവനക്കാരനാണ്. മിസ്‌രിയയാണ് മാതാവ്. സഹോദരങ്ങള്‍: ഫാറൂഖ്, അഫ്സല്‍ (ഇരുവരും ഡ്രൈവര്‍), ഫിറോസ് (ഫര്‍ണീച്ചര്‍ ജീവനക്കാരന്‍ അണങ്കൂര്‍), മെഹ്റൂഫ്, മിസ്‌രിയ, റൈഹാന, ഖമറുന്നിസ, മുര്‍ഷാന.




Post a Comment

0 Comments

Top Post Ad

Below Post Ad