Type Here to Get Search Results !

Bottom Ad

എന്നും ഓർമ്മിക്കാനൊരു വിശുദ്ധ മാസം...

ഒരു വിശ്വാസിക്ക് എല്ലാ റമളാനും ഒന്നിനൊന്ന് പ്രിയപ്പെട്ടതായിരിക്കും. ഒരാണ്ടിന്റെ ജീവിതാനുവങ്ങളെ, ക്ഷമയോടെ, പ്രതീക്ഷയോടെ നേരിടാനുള്ള തയാറെടുപ്പാണ് റമളാൻ. പ്രാർത്ഥനാ നിർഭരമായ പകലിരവുകൾ. കഴിഞ്ഞ കാലത്തെ നോമ്പനുഭവങ്ങളിൽ നിന്ന്, എത്രയോ വിഭിന്നമായിരുന്നു ഈ നോമ്പുകാലം. നിരന്തരമായ യാത്രകൾ. ഓരോയിടത്തും കണ്ട കാഴ്ചകൾ, നൊമ്പരപ്പെടുത്തിയ, ആവേശം കൊള്ളിച്ച, പ്രതീക്ഷ നൽകുന്ന അനുഭവങ്ങൾ..
മഹാരാഷ്ടയിലേക്കായിരുന്നു ആദ്യ യാത്ര. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുടെ (www.evisionnews.co) ഉദ്ഘാടനം. 
നാഗ്പൂരിലും അമരാവതിയിലും നടന്ന ചടങ്ങുകൾ മികച്ച രീതിയിൽ സംഘടിപ്പിച്ചു അവിടത്തെ യൂത്ത് ലീഗ് നേതൃത്വം. നാഗ്പൂരിൽ ബനാത്ത് വാല സാഹിബിന്റെ പേരിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളുണ്ട്.മുൻ കൗൺസിലർ അസ്ലം മുല്ല ഖാൻ മുൻകൈയെടുത്ത് സ്ഥാപിച്ചത്. നാല് കോടി രൂപ ചിലവിൽ സ്വന്തമായി കെട്ടിടവും നിർമ്മിക്കുന്നുണ്ട്. പ്രാഥമിക വിദ്യഭ്യസം മാത്രം നേടിയ ആ മനുഷ്യൻ തന്റെ നാട്ടിലെ കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ച ആ വിദ്യാലയം ദീർഘദൃഷ്ടിയുടെ വലിയ തെളിവാണ്. ബനാത്ത് വാലസാഹിബിന് നൽകാവുന്ന ഏറ്റവും വലിയ സ്മാരകം..
നാട്ടിൽ മടങ്ങിയെത്തി അടുത്ത യാത്ര ബുർഹാൻ പൂരിലേക്ക്. അവിടെ, കണ്ട് വ യിലെ ജയിലിൽ 50 ലധികം പാർട്ടി പ്രവർത്തകർ. പിന്നിട്ട ഒരു മാസത്തിലേറെക്കാലമായി അവർ തടവറയിലാണ്. അവർ ചെയ്ത തെറ്റോ? രാജ്യത്തെയാകെ പൊട്ടിക്കരയിച്ച കത്വയിലെ ഇടയപെൺകുട്ടിക്ക് വേണ്ടി മുഷ്ഠിചുരുട്ടിയതും. ബോംബെയിൽ നിന്ന് ഒരു രാത്രിയാത്ര. പുലർച്ചെ ബുർഹൻ പൂരിലെ പാർട്ടി പ്രവർത്തകർ കാത്തു നിന്നു. വിശ്രമിച്ചില്ല, നേരെ ജയിലിലേക്ക്. കാണാനനുവദിക്കില്ലെന്ന് ആദ്യ മറുപടി. പ്രവർത്തകരുടെ കണ്ണിൽ നിരാശ. ജയിൽ സൂപ്രണ്ടിനെ കണ്ടു സംസാരിച്ചു. 
കാണാൻ അനുമതി ലഭിച്ചു.കാത്തിരുപ്പ്, വിജനമായ ജയിൽ പ്രദേശം, മാസങ്ങൾക്ക് മുൻപ് എട്ട് തടവുകാർ വ്യാജ ഏറ്റുമുട്ടലിനിരയായത് ഇവിടെയാണ്. കത്തിക്കാളുന്ന വടക്കേയിന്ത്യൻ ചൂട്. ഓരോരുത്തരായി അവർ വന്നു. സലാം പറഞ്ഞു. പൊള്ളുന്ന ചൂടിലും അവർ നോമ്പുകാരാണ്.അവരാണ് ഞങ്ങളെ ആശ്വസിപ്പിച്ചത്. ഞങ്ങളെയോർത്ത് വിഷമിക്കരുത്. ഈ ജയിൽവാസം ദൈവാനുഗ്രഹമായി കാണുന്നു. അവർ പറഞ്ഞു.അവരെ ആശ്വസിപ്പിച്ചു. വീട്ടുകാരെ നേരിൽ കാണുമെന്നറിയിച്ചു. എത്രയും വേഗം സ്വതന്ത്രരായി പുറത്തെത്താനാകുമെന്ന് പറഞ്ഞു. കേരളമെന്ന ,മുസ്ലിം ലീഗ് സഷ്ടിച്ച സേഫ് സോണിലിരുന്ന് നമുക്ക് ചിന്തിക്കാനാവുന്നതിനുമപ്പുറത്താണ് അവരുടെ ത്യാഗം. ഞങ്ങൾക്കും, അവർക്കുമിടയിലെ ഇരുമ്പഴികൾ ലീഗിൽ പ്രവർത്തിച്ചതിന് അവർ കൊടുത്ത വിലയാണ്. വിട പറഞ്ഞിറങ്ങുമ്പോൾ, ഫാസിസ്റ്റ് തടവറയിലും പതറാത്ത ആ ചെറുപ്പക്കാരുടെ ധീരത നൽകിയആവേശമായിരുന്നു മനസു നിറയെ.
ഏഴരക്കാണ് നോമ്പുതുറ. (www.evisionnews.co)അഡ്വ: ജാഹിറുദീന്റെ വീട്ടിൽ. വീട്ടുകാർ പരിഭവങ്ങളേതുമില്ലാതെ, ഉള്ളതുകൊണ്ട് വിരുന്നൊരുക്കി പ്രവർത്തകർ. കുടുംബങ്ങളെ നേരിൽ കണ്ടു. എം എസ് എഫ് പ്രസിഡണ്ട് മുദസ്സി റിന്റെ വീട്ടിലെത്തുമ്പോൾ പ്രവർത്തകർ പറഞ്ഞു. ജയിലിൽ പോയവരുടെ വീട്ടിൽ ഒരു പരിഭവമുണ്ടാകും. വലിയ സ്വീകരണം പ്രതീക്ഷിച്ചല്ല പോയത്. പക്ഷേ ആ കുടുംബം സ്നേഹത്തോടെ സ്വീകരിച്ചു. ആതിഥേയ മര്യാദ കൊണ്ട് വീർപ്പുമുട്ടിച്ചു. നിങ്ങളൊക്കെ വന്നതിൽ വലിയ സന്തോഷമുണ്ടെന്നു പറഞ്ഞു. മറ്റൊരു പ്രവർത്തകന്റെ വീട്ടിലെത്തിയപ്പോൾ വീടിന്റെ മുൻവശത്ത് പോലീസ് പതിപ്പിച്ച നോട്ടീസ്..അഭിഭാഷകരെ കണ്ടു. നിയമ പോരാട്ടത്തിനുള്ള സഹായം കൈമാറി. പിറ്റേ ദിവസം ഉച്ചയോടെ ഇൻഡോറിലേക്ക്. ദുർഘടമായ ബസ് യാത്ര. സമയത്തിനെത്തുമോ എന്ന ആശങ്കയുണ്ട്. ബസിൽ തന്നെ നോമ്പു തുറന്നു. വൈകിയാണെത്തിയത്.ഫ്ളൈറ്റ് നഷ്ടമായെന്നുറപ്പ്. പക്ഷേ, വിമാനം വൈകിയിരിക്കുന്നു. ചെക് ഇൻ ചെയ്ത് കയറി. സഹയാത്രികരുടെ മുഖത്ത് വിമാനം വൈകിയതിന്റെ അക്ഷമ, ഞങ്ങളുടെ മനസിൽ ആശ്വാസം..
ഡൽഹിയിലെത്തി, റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ. റംസാൻ കിറ്റുകൾ വിതരണം ചെയ്തു. എല്ലാറ്റിനും ഞങ്ങളോടൊപ്പം ഓടി നടക്കാൻ ഏതാനും റോഹിങ്ക്യൻ ചെറുപ്പക്കാർ. അവരാ അഭയാർത്ഥി ക്യാമ്പിലെ യൂത്ത് ലീഗ് വോളണ്ടിയർമാരെ പോലെ. അവരെ നാടുകടത്താൻ തീരുമാനിച്ചപ്പോൾ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും കോടതിയെ സമീപിച്ചിരുന്നു. മികച്ച ഒരു ഫുട്ബാൾ ടീം കൂടിയുണ്ട് അവർക്ക്.തമാശക്ക് പന്തു തട്ടാൻ കേരളത്തിലേക്ക് ക്ഷണിച്ചു അവരെ. സന്തോഷത്തോടെ അവർ ക്ഷണം സ്വീകരിച്ചു. ഒരു വലിയ കലാപത്തിന്റെ ഭീതിദമായ ഓർമ്മകളിൽ നിന്ന്, ഡൽഹിയിലെ തെരുവുകളിൽ ജീവിതം തുന്നി പിടിപ്പിക്കാൻ അവർ പ്രാപ്തരാകുമ്പോൾ, മുസ്ലിം ലീഗിനും അതിൽ അഭിമാനിക്കാൻ ഏറെയുണ്ട്...

അവിടെ നിന്ന് ഉത്തർപ്രദേശിലേക്ക്.. മീററ്റ്, ഉന്നാവോ, ലഖ്നൗ, കാൺപൂർ നിരവധി നഗരങ്ങളിൽ റംസാൻ കിറ്റു വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു. ഒരിറ്റ് ഭക്ഷണത്തിനു വേണ്ടി കാത്തു നിൽക്കുന്ന ഉമ്മമാർ, കുട്ടികൾ.. അഭിമാനമോ സന്തോഷമോ അല്ല തോന്നിയത്. സങ്കടപ്പെടുത്തുന്നുണ്ട് ഈ കാഴ്ചയെന്ന് അവരോടും പറഞ്ഞു. അടുത്ത തവണ ഇതിനായി ഇവിടെ വരരുത് എന്നാണാഗ്രഹം. നമ്മുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം. അതിന് മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തണം.ഹസ്രത്ത് മൊഹാനി പിറന്നത് ഉന്നാവോയിൽ. ദീർഘകാലം ജീവിച്ചത് കാൺപൂരിൽ.. മൊഹാനി ഗേറ്റും, മൊഹാനി ചൗക്കുമൊക്കെയുണ്ട് ആ നഗരത്തിൽ.അവിഭക്ത ഭാരതത്തിലെ മുസ്ലിം ലീഗിന്റെ പ്രതാപത്തിന് സമീപകാലത്ത് വരെ തുടർച്ചയായിട്ടുണ്ട് അവിടെ. പ്രൊഫസർ സുലൈമാൻ വർഷങ്ങൾക്കു മുൻപ് നിസാര വോട്ടുകൾക്കാണ് അവിടെ തിരഞ്ഞെടുപ്പ് തോറ്റത്.. 
ആ മണ്ണിന്റെ ഗർഭത്തിൽ ലീഗ് രാഷ്ടീയത്തിന്റെ വിത്തുകൾ വീണുകിടപ്പുണ്ട് ഇപ്പോഴും. .ഓരോ തെരുവിലുമുണ്ട് നവാബുമാരുടെ, മുഗൾ ചക്രവർത്തിമാരുടെ കാലത്തെ പ്രതാപ ചിഹ്നങ്ങൾ. അവരുടെ പിൻമുറക്കാർ ഇന്നനുഭവിക്കുന്ന, അടിച്ചേൽപിക്കപ്പെട്ട അപകർഷതാബോധത്തിന് പരിഹാരമുണ്ടാകണം. കുട്ടികളെ പഠിപ്പിക്കണം. സംഘടിക്കണം., ശക്തരാകണം. നോമ്പു കഴിഞ്ഞാൽ ഞങ്ങൾ ക്ലാസുകൾ സംഘടിപ്പിക്കാം. ഞങ്ങളെ മുസ്ലിം ലീഗ് പഠിപ്പിക്കൂ, പരിഭാഷയില്ലാതെ ഞങ്ങളോട് ഇംഗ്ലീഷിൽ സംസാരിക്കൂ എന്ന് പറഞ്ഞ കാൺപുരിലെ യൂത്ത് ലീഗ് പ്രവർത്തകർ അൽഭുതമായി. യാത്രകൾക്കിടയിൽ വെള്ളം മാത്രം കുടിച്ച് അവരും ഞങ്ങളോടൊപ്പം നോമ്പുതുറന്നു.ഭക്ഷണം കഴിക്കാനായത് പിന്നെയും കുറേക്കഴിഞ്ഞ്. തളരാതെ ഞങ്ങളോടൊപ്പം ഓടി നടന്ന അവിടത്തെ പ്രവർത്തകരെ കണ്ടപ്പോൾ ഒന്നുറപ്പിച്ചു. നന്നായി അധ്വനിച്ചാൽ ആ മണ്ണിൽ ലീഗ് രാഷ്ട്രീയം തഴച്ച് വളരും. ഈ പതാകയുടെ തണലിൽ അവർ വിമോചന പാത വെട്ടിത്തെളിക്കും. ഞങ്ങൾക്കാരുടെയും സഹായം വേണ്ട എന്നാ കുഞ്ഞു മക്കളെങ്കിലും അഭിമാനത്തോടെ പറയും. എത്രയും വേഗം അങ്ങനെയൊരു കാലം പുലരട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഓരോ റിലീഫ് ചടങ്ങിലും പങ്കെടുത്തത്..

തെലുങ്കാനയായിരുന്നു അടുത്ത ലക്ഷ്യം.. പക്ഷേ, അപ്പോഴേക്കും,കശ്മീരിൽ നിന്ന് താലിബിന്റെ വിളി വന്നു. എത്രയും വേഗം പഞ്ചാബിലെത്തണം. കത്വ കേസ് വാദം തുടങ്ങുകയാണ്‌.. പ്രതികൾക്കു വേണ്ടി സംഘ് പരിവാർ വൻ സന്നാഹമെരുക്കുന്നു.യു പി യിലെ റിലീഫ് പ്രവർത്തനങ്ങൾക്ക് അവിടത്തെ നേതാക്കൻമാരെ ചുമതലപ്പെടുത്തി ഡൽഹിയിലെത്തി. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി (www.evisionnews.co)എം പി യെ നേരിൽ കണ്ടു. .അവിടെ പോവുക, കാര്യങ്ങൾ പഠിക്കുക., അവധാന യതോടെ നീങ്ങുക. നമുക്കതൊരു കൊലപാതക കേസല്ല. ഇ റ്റി മുഹമ്മദ് ബഷീർ സാഹിബുമായി ഫോണിൽ ചർച്ച നടത്തി. പഠാൻ കോട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.
പി വി അബ്ദുൾ വഹാബ് എം പി യുടെ വിളിയെത്തി. വാഹനവും, ഡ്രൈവറും റെഡിയാണ്, രാത്രി തന്നെ പുറപ്പെടുക. രാത്രിയാത്ര, ലുധിയാനയിൽ നിന്ന് അഡ്വ: മുബീൻ ഫാറൂഖിയും കൂടെക്കൂടി. എട്ട് മണിയോടെ ഗുരുദാസ് പുരിലെത്തി. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞതോടെ, പങ്കജ് തിവാരിയുടെ വിളിയെത്തി. കെ കെ പുരിയെ പത്ത് മണിക്ക് കാണണം. അവരുമായി ചർച്ച നടത്തി. വാദം തുടങ്ങുകയാണിന്ന്. കോടതിയിലെത്തണം. പഠാൻ കോട്ടിലെ കോടതിയിലേക്ക് അറുപത് കിലോമീറ്റർ പിന്നെയും. ആദ്യ ദിവസത്തെ വാദം കഴിഞ്ഞു. പുറത്ത് മാധ്യമ പ്രവർത്തകർ. അഭിഭാഷകർ അവരോട് സംസാരിച്ചു.
ഈ കേസിന്റെ അവസാന നിമിഷം വരെ യൂത്ത് ലീഗ് കൂടെയുണ്ടാകും എന്നുറപ്പ് കൊടുത്തു.അപ്പുറത്തെ (www.evisionnews.co)സന്നാഹങ്ങൾ കണ്ട് ഭയപ്പെടണ്ട. സത്യം ജയിക്കും. അത് പറയുമ്പോൾ വന്ദ്യവയോധികനായ കെ കെ പുരി എന്ന അഭിഭാഷകന്റെ മുഖത്ത് കണ്ട നിശ്ചയദാർഡ്യം വലിയ സമാധാനമാണ് നൽകിയത്. ദീപിക സിംഗ് രജവത്, ഇന്ദിര ജയ് സിംഗ് ,കെ കെ പുരി,പങ്കജ് തിവാരി, ഈ രാജ്യത്തിന്റെ മതേതര മനസാക്ഷിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകർ. . ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല.. ഒരിക്കലും മരിക്കാത്ത ദീപ്തമായ പ്രതീക്ഷയാണ് നമ്മുടെ ഈ നാട്.. മതേതര ഭാരതം തിരിച്ച് വരും അതിജീവിക്കും.. മടക്കയാത്ര ചണ്ഡിഗഡ് വഴി. വിശ്രമിക്കേണ്ടതില്ല എന്ന് കട്ടായം പറഞ്ഞെങ്കിലും, സാരഥിയായ ഹമീദ് ഖാന് ഒന്നുറങ്ങാൻ അവസരമുണ്ടാക്കാൻ അവിടെ തങ്ങി. നാട്ടിലെ യൂത്ത് ലീഗ് പ്രവർത്തകനും, അവിടെ നഴ്സിംഗ് സ്റ്റാഫുമായ സൈഫുദിൻ നരിക്കുനിയുടെ ആതിഥിയായി.. ദിവസങ്ങൾക്ക് ശേഷം നാട്ടിലെ ഭക്ഷണം. നല്ല ഉറക്കം..
പിറ്റേ ദിവസം ഡൽഹിയിലെത്തി. ഹരിയാനയിലെ മേവാതിൽ കിറ്റ് വിതരണം. ജുനൈദിന്റെ നാട്..ക്ഷീര കർഷകരുടെ നാട്. പശു ഭീകരതയുടെ ഇരകളാണവർ. സാമ്പത്തികമായി അവരെ തകർക്കുക., ക്രൂരമായി കൊന്നൊടുക്കുക. അവിടെയും യൂത്ത് ലീഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുകയാണ്. രാഷ്ട്രീയമായി സംഘടിക്കണം എന്ന തിരിച്ചറിവിലേക്ക് അന്നാട്ടുകാരും വളർന്നു വരുന്നു..

മടക്കയാത്ര.. പുറപ്പെടുന്ന വഴിയിലാണ് ഞെട്ടിക്കുന്ന ആ വാർത്തയെത്തിയത്. ഡോ: കഫീൽ ഖാന്റെ സഹോദരനായ കാശിഫ് ജമീലിന് വെടിയേറിരിക്കുന്നു. അദ്ദേഹത്തെ വിളിച്ചു. സഹോദരൻ ആദലിനോട് സംസാരിച്ചു. അധികം വൈകാതെ കഫീൽ വിളിച്ചു.. കൊല്ലലായിരുന്നു ഉദ്ദേശം.. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.. ഉടനേ വരേണ്ടതില്ല. പ്രാർത്ഥിക്കണം. എത്രയോ കുട്ടികളെ രക്ഷപ്പെടുത്തിയ ആളാണ്. ഈ രാജ്യം ആഘോഷിക്കേണ്ട ഹീറോ ആണയാൾ.. പക്ഷേ എട്ട് മാസം തടവിലിട്ടു.. (www.evisionnews.co)നിറതോക്കുകളുമായി അദ്ദേഹത്തിന്റെ കുടുംബത്തെ പോലും പിന്തുടരുന്നു. ആ മനുഷ്യന്റെ ധീരത എത്ര മഹത്തരമാണ്.. ജയിലിൽ നിന്ന് പുറത്ത് വന്ന്, നേരിൽ കണ്ടപ്പോൾ അദ്ദേഹം പറഞു.. പ്രാണവായു കിട്ടാതെ പിടക്കുന്ന കുട്ടികൾ ,അവരെ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു.. ഞാനവരുടെ ജാതിയോ, മതമോ നോക്കിയില്ല.. എനിക്കവർ മനുഷ്യക്കുഞ്ഞുങ്ങൾ മാത്രമായിരുന്നു.. അദ്ദേഹത്തെ പോലൊരാളെയാണ് സംഘ് പരിവാർ വേട്ടയാടുന്നത്.. നല്ല സഹയാത്രികരായി ദേശീയ വൈസ് പ്രസിഡണ്ട് വി കെ ഫൈസൽ ബാബുവും, ഷിബു മീരാനും ഒപ്പമുണ്ടായിരുന്നു..

പെരുന്നാൾ രാവിനെ കാത്തിരിപ്പാണ് നാം.. പെഹ് ലു ഖാൻ, അലിമുദീൻ, ഉമർ ഖാൻ അവരുടെയൊന്നും വീട്ടിൽ ഇത്തവണ പെരുന്നാൾ കുപ്പായവുമായി ആരും വരില്ല. ഉമ്മാക്ക് പുതുവസ്ത്രം വാങ്ങാൻ പോയ ജുനൈദും ഇനി മടങ്ങിയെത്തില്ല. നഷ്ടപെട്ടതൊന്നും നമുക്ക് തിരിച്ച് നൽകാനാവില്ല.. അവരുടെ കുട്ടികൾ, ജുനൈദിന്റെ മാതാപിതാക്കൾ ഈ പെരുന്നാളിനും പുതുവസ്ത്രമണിയും.. യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അതിനുള്ള ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു. അമരാവതിയിലെ, ലാൽഗഡിലെ ചേരിയിൽ ഇപ്രാവശ്യവും കുഞ്ഞു മക്കൾക്കും കരണവർക്കും അമ്മമാർക്കും ഏകദേശം നാനൂറോളം കുടുംബാംഗങ്ങൾക്ക് യൂത്ത് ലീഗിന്റെ പെരുന്നാൾ വസ്ത്രമെത്തും.വിസ്ഡം ടീമാണ് ആണ് അതിന് നമ്മെ സഹായിക്കുന്നത്..

പുലർച്ചെ രണ്ട് മണി (www.evisionnews.co)വരെ സജീവമാകുന്നതാണ് വാക്കേയിന്ത്യയിലെ മുസ്ലിം നഗരങ്ങൾ..മസ്ജിദിലും ഭക്ഷണ ശാലയിലും അവർ ഒരുപോലെ സജീവമാണ്. ഭക്തി സാന്ദ്രമാണ് അവിടുത്തെ അന്തരീക്ഷം. അവരുടെ പ്രധാന ശത്രു അവരുടെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥയും, രാഷ്ട്രീയമായ അസംഘടിതാവസ്ഥയുമാണ്. അത് പരിഹരിക്കാനായാൽ ശാശ്വത വിമോചനത്തിലേക്ക് അവരെ കൈ പിടിച്ച് നടത്താനാവും.. മുസ്ലിം ലീഗിന്റെ പ്രത്യയശാസ്ത്രത്തിനേ അതിനാവു..

ഭൗതികമായി ഏറെ ക്ളേശകരമായിരുന്നിരിക്കാം ഈ റമളാൻ മാസം. പക്ഷേ, ആത്മീയമായി വലിയ അനുഭവമായിരുന്നു.. ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട നോമ്പു മാസം..

Post a Comment

0 Comments

Top Post Ad

Below Post Ad