Type Here to Get Search Results !

Bottom Ad

വാഹന പരിശോധനക്കിടെ പൊലിസിന് നേരെ കൈയ്യേറ്റം നടത്തിയെന്ന്: രണ്ടു പേര്‍ക്കേതിരെ കേസെടുത്തു


കാഞ്ഞങ്ങാട് (www.evisionnews.co): രാത്രികാല വാഹന പരിശോധന ക്കെത്തിയ പൊലിസുകാര്‍ക്കെതിരെ രണ്ടാംഗ സംഘം കൈയ്യേറ്റം നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലിസ് കണ്‍ട്രോള്‍ റൂമിലെ അനൂപ്, റെജി എന്നിവരുടെ പരാതിയില്‍ കൊളവയലിലെ ബിബീഷ് (28), ബൈജ (29), എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പ്രിന്‍സിപ്പല്‍ എസ്.ഐ എ സന്തോഷ് കുമാര്‍ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്ക് കൊളവയലില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ റോഡരികില്‍ സംശയ സാഹചര്യത്തില്‍ കണ്ട ബബീഷിനെയും ബൈജുവിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും ചോദ്യംചെയ്തപ്പോള്‍ ഇവര്‍ സിഗരറ്റ് വലിച്ച് പുക പൊലിസുകാരുടെ മുഖ ത്തേക്ക് ഊതുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad