കാസര്‍കോട് (www.evisionews.co): ഫേസ്ബുക്കിലെ ജനകീയ സൗഹൃദ കൂട്ടായ്മയായ എക്‌സല്‍ ഫ്രണ്ട്‌സ് നാട്ടിലുള്ള അംഗങ്ങള്‍ക്ക് വേണ്ടി ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് മീറ്റ് സംഘടിപ്പിച്ചു. പരസ്പര സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെയും സന്ദേശമായ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റില്‍ എക്‌സല്‍ ഗ്രൂപ്പില്‍ സൈബര്‍ ചങ്ങാത്തത്തിന്റെ പുതിയ ചരിത്രം തീര്‍ത്തു. ഉച്ചയ്ക്ക് രണ്ടു മണിയോടെ മാന്യവിന്‍ ടെച്ചില്‍ തുടങ്ങിയ ഒത്തുചേരല്‍ ചടങ്ങ് വൈകിട്ട് അഞ്ചു മണിയോടെയാണ് സമാപിച്ചത്. മറ്റൊരു കൂടിക്കാഴ്ചയുടെ ആരവം മുഴക്കിയാണ് അംഗങ്ങള്‍ പിരിഞ്ഞുപോയത്.

Post a Comment
0 Comments