Type Here to Get Search Results !

Bottom Ad

ഉദുമയിലെ അനധികൃത പെട്ടിക്കടകള്‍ നീക്കം ചെയ്യണമെന്ന് വ്യാപാരികള്‍


ഉദുമ (www.evisionnews.co): ഉദുമ പഞ്ചായത്തിലെ അനധികൃത പെട്ടിക്കടകളും തെരുവുകച്ചവടവും നീക്കം ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ദിവസംതോറും ഇത്തരം കച്ചവടം പെരുകിവരുന്നതു മൂലം ഭീമമായ വാടക നല്‍കി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. 

ഉദുമ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.വി ഹരിഹര സുധന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യൂസഫ് റൊമാന്‍സ് സാഗതം പറഞ്ഞു. ഉദുമ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോവിന്ദന്‍ ക്ലാസെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, സെക്രട്ടറി മണികണ്ഠന്‍, മേഖലാ പ്രസിഡണ്ട് അശോകന്‍ പൊയിനാച്ചി, എന്‍.എ ഭരതന്‍, പി.കെ ജയന്‍, കരുണാകരന്‍ നായര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad