Type Here to Get Search Results !

Bottom Ad

ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തുമെന്നും ഡെറാഡൂണില്‍ യോഗ ദിനത്തിന്റെ ദേശീയ തല ഉദ്ഘാടനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുന്നു. നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണ് യോഗ ദിനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കി.

കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. കൊച്ചിയില്‍ ഐ.എന്‍.എസ് ജമുനയില്‍ നാവിക ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചു. യോഗ മതാതീതമായ അഭ്യാസ മുറയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad