Type Here to Get Search Results !

Bottom Ad

കളനാട്ട് സംഘടിച്ചെത്തിയ സംഘം യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ചു


കാസര്‍കോട് (www.evisionnews.co): സംഘടിച്ചെത്തിയ സംഘം യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ചു. കളനാട്ടെ മന്‍സൂറിനെ (23) യാണ് ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ കളനാടാണ് സംഭവം. പുറത്തുനിന്നെത്തിയ സംഘം കളനാട് ടൗണിലുണ്ടായിരുന്ന യുവാക്കളെ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. രണ്ടുദിവസം മുമ്പ് കളനാട് വെച്ച് ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പ്രതികാരമായാണ് സംഘം സംഘടിച്ചെത്തിയതെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് ഒരു ഇന്നോവ കാറും രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad