കാസര്‍കോട് (www.evisonnews.co): പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ,ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാർ അനുസ്മരിച്ചു. മികച്ച സംഘാടകൻ, പരിഷ്‌കര്‍ത്താവുമായിരുന്ന പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാരുടെ വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. ഉസ്താദിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണ്- നേതാക്കൾ സൂചിപ്പിച്ചു മരണത്തിൽ സമസ്തഅനുശോചിച്ചു നികത്താനാവത്ത നഷ്ട്ടമാണന്ന് ഖാസിം ഉസ്താദ് പറഞ്ഞു
മരണപ്പെട്ട ത് എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതൻ :എസ് വൈ എസ്
കാസർകോട് :പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാർ അറിവിന്റെന്റെ വിളക്ക് മാടമായ പണ്ഡിതനാണന്നും, സമസ്തയിലും മറ്റും എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കേയ തങ്ങൾ ചന്ദേര, ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ് ഹാജി ,മണ്ഡലംജനറൽ സെക്രട്ടറി എം.എ ഖലീൽ അനുശോചിച്ചു
നഷ്ട്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ് കെ എസ് എസ് എഫ്
കാസർകോട്: മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ,പ്രസിഡൻറ് താജുദ്ധീൻ ദാരിമി പടന്ന, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി ജെ ,ഇബ്രാഹിം ഫൈസി ജെഡിയാർ, ഇർഷാദ് ഹുദവി ബെദിര, സയ്യിദ് ഹാദിതങ്ങൾ, ഹംദുല്ലാഹ് തങ്ങൾ, ഇല്യാസ് ഹുദവി മുഗു, ലത്തീഫ് കൊല്ലമ്പാടി 'യുവാവിനെ പ്പോലെ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ഉസ്താദ് ,പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു,
ഉസ്താദിന്റെ വിയോഗം നികത്താനാവത്ത വിടവ് :ഹാദിയ
കാസർകോട്: ഉസ്താദിന്റ വിയോഗം നികത്താനാവത്തതാണന്ന് ഹാദിയ കാസർകോട് ജില്ലാ പ്രസിഡൻറ് സയ്യിദ് ബുർഹാൻ ഹുദവി, ജനറൽ സെക്രട്ടറി ജാബിർ ഹുദവി ,ട്രഷറർ ഇർഷാദ് ഹുദവി ബെദിര എന്നിവർ അനുശോചിച്ചു
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ ടി.പി അലി ഫൈസി, ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾജില്ലാ ട്രഷറർ ലത്തീഫ് മൗലവി ചെർക്കള മദ്രസ മാനേജ് മെന്റ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ല ജനറൽ സെക്രട്ടറി കണ്ണൂർ അബ്ദുല്ല മാസ്റ്റർ അനുശോചിച്ചു.
കാസർകോട് :പ്രമുഖ മതപണ്ഡിതനും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാളിയും പയ്യക്കി ഇസ്്‌ലാമിക് അക്കാദമിയുടെ പ്രസിഡണ്ടും പ്രിന്‍സിപ്പലുമായ പി.കെ അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാരുടെ നിര്യാണത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അനുശോചിച്ചു.
വാക്കിലോ പ്രവര്‍ത്തിയിലോ ആരെയും വേദനിപ്പിക്കാത്ത എളിമയുടെ പര്യായമായ ഉസ്താദിന്റെ മരണം ദീനീരംഗത്തും പൊതുവിലും ജില്ലക്ക് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Post a Comment
0 Comments