നീലേശ്വരം (www.evisionnews.co): കുളത്തില്‍ കുളിക്കാനിറങ്ങിയ 70കാരന്‍ കാല്‍വഴുതി വീണ് മുങ്ങി മരിച്ചു. പുങ്ങംചാല്‍ അടുക്കളകണ്ടത്തെ ബി. കുഞ്ഞമ്പു നായരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ വീടിനടുത്തുള്ള കുളിക്കാനിറങ്ങിയ കുഞ്ഞമ്പു നായര്‍ കനത്തമഴയില്‍ ആറടിയോലയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞമ്പു നായരെ പുറത്തെടുത്ത് വെള്ളരിക്കുണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഭാര്യ: കുഞ്ഞമാറമ്മ. മക്കള്‍: ഗോപാലകൃഷ്ണന്‍ (സൗദി), ഭാസ്‌ക്കരന്‍, തങ്കമണി, ശാന്ത. മരുമക്കള്‍: കൃഷ്ണന്‍, രാധിക, ഉഷ. സഹോദരങ്ങള്‍: ഗംഗാധരന്‍ (റിട്ട. പഞ്ചായത്തു സെക്രട്ടറി), സരോജിനിയമ്മ, തമ്പായിയമ്മ, പരേതനായ കേളുനായര്‍.

Post a Comment
0 Comments