Type Here to Get Search Results !

Bottom Ad

എസ്.ടി.യുവില്‍ ആദ്യമായി സ്ത്രീ പ്രാതിനിധ്യം: കാസര്‍കോട് ജില്ലാ ട്രഷററായി മുംതാസ് സമീറ തെരഞ്ഞെടുക്കപ്പെട്ടു



കാസര്‍കോട് (www.evisionnews.co): സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി എ. അഹമ്മദ് ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ഷരീഫ് കൊടവഞ്ചിയെയും ട്രഷററായി മുംതാസ് സമീറയെയും തെരഞ്ഞെടുത്തു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് കുടുംബശ്രീ, തയ്യല്‍, തൊഴിലുറപ്പ്, ആശാവര്‍ക്കേഴ്‌സ് എന്നീ പോഷക ഘടകങ്ങളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള തൊഴിലാളി സംഘടനയായ എസ്.ടി.യുവില്‍ പ്രധാന ഭാരവാഹിത്വത്തിലേക്ക് വനിതാ പ്രതിനിധി എത്തുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് മുംതാസ് സമീറ.

2018 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് മുപ്പത് വരെ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നത്.  ബി.കെ അബ്ദുസമദ്, എന്‍.എ അബ്ദുല്‍ ഖാദര്‍, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഷംസുദ്ധീന്‍ ആയിറ്റി, എം.എ മക്കാര്‍ മാസ്റ്റര്‍, കുഞ്ഞാമദ് കല്ലൂരാവി (വൈസ് പ്രസി), മുത്തലിബ് പാറക്കെട്ട്, അഷ്‌റഫ് എടനീര്‍, ഉമ്മര്‍ അപ്പോളൊ, പി.ഐ.എ ലത്തീഫ്, ടി.പി മുഹമ്മദ് അനീസ്, അബ്ദുല്‍ അസീസ് ഹാജി, എ.ജി. അമീര്‍ ഹാജി (സെക്ര) എന്നിവരെയും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുത്തു.

പാര്‍ട്ടി ഭാരവാഹിത്വ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വനിതകള്‍ക്ക് പരിഗണന നല്‍കാന്‍ മുസ്ലിം ലീഗ് നേതൃത്വം തന്നെ രംഗത്തുവന്നത്. നേരത്തെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ രണ്ടു വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി പാര്‍ട്ടിക്ക് നേരെയുള്ള ആരോപണത്തിന്റെ മുനയൊടിച്ചിരുന്നു.

കൗണ്‍സില്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ഭാരവാഹിത്വത്തില്‍ 40വര്‍ഷം പൂര്‍ത്തീകരിച്ച ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡണ്ട് അഹ്മദ്ക്കുട്ടി ഉണ്ണിക്കുളം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് യു. പോക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.പി ഹമീദലി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതവും സെക്രട്ടറി അഷ്‌റഫ് എടനീര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad