Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ നേതാവിന്റെ സ്മരണാര്‍ത്ഥമുള്ള കബഡി മത്സരത്തില്‍ ഒന്നാംസമ്മാനം ആര്‍.എസ്.എസ് ക്ലബ്ബ് വക


കാസര്‍കോട് (www.evisionnews.co): എസ്.എഫ്.ഐ നേതാവിന്റെ സ്മരണാര്‍ത്ഥം സി.പി.എം നേതൃത്വത്തിലുള്ള നുള്ളിപ്പാടി ചെന്നിക്കര ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന കബഡി മത്സരത്തില്‍ ഒന്നാംസമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ലബ്ബ്. അപകടത്തില്‍ മരിച്ച എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രേട്ടറിയറ്റ് അംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്‌സലിന്റെ സ്മരണക്കായി നുള്ളിപ്പാടിയില്‍ ഇന്നു വൈകിട്ട് ആരംഭിക്കുന്ന കബഡി ടൂര്‍ണമന്റെിലാണ് ഒന്നാം സ്ഥാനക്കാര്‍ക്കായുള്ള ട്രോഫി 'നമോ ഫ്രണ്ട്‌സ്' മായിപ്പാടി സ്‌പോണ്‍ ചെയ്യുന്നത്. സി.പി.എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ ചെന്നിക്കര പ്രസിഡണ്ടായുള്ളതാണ് ചെന്നിക്കര ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബ്. കാസര്‍കോട് നഗരസഭയിലെ സി.പി.എം അംഗം കെ. ദിനേഷാണ് ക്ലബിന്റെ രക്ഷാധികാരികളിലൊരാള്‍. പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ സാരഥികളായുള്ള ക്ലബ് സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ഗ്രൂപ്പിനോട് കൈകോര്‍ത്തത് പലരിലും കൗതുകമുളവാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad