പള്ളിക്കര (www.evisionnews.co): എന്‍.ഡി.എഫ് പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ പള്ളി കമ്മിറ്റികളില്‍ നിന്നും മതസ്ഥാപന കമ്മിറ്റികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കത്വ സംഭവം വലിയ പാഠമാണ് നമുക്ക് മുമ്പില്‍ വെക്കുന്നത്. തീവ്രഹിന്ദുത്വ മുഖമണിഞ്ഞ ആര്‍.എസ്.എസുകാര്‍ ക്ഷേത്ര കമ്മിറ്റികളില്‍ ഉള്‍പ്പെട്ടതാണ് പിഞ്ചുബാലിക കത്‌വയില്‍ ക്രൂരപീഡനത്തിനിരയായതിന് കാരണം. അത്‌കൊണ്ട് തീവ്രചിന്താഗതിക്കാര്‍ മതസ്ഥാപനങ്ങളുടെ തലപ്പത്തുണ്ടാകുന്നതിനെ കരുതിയിരിക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതം പറയാത്തതാണ് ആര്‍എസ്എസ്- സംഘ്പരിവാര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതെങ്കില്‍ ഇസ്ലാമതം പറയാത്തതാണ് എന്‍.ഡി.എഫുകാര്‍ പറയുന്നതും ചെയ്യുന്നതും. കേരളത്തില്‍ ഇസ്ലാമോഫോബിയ ഓപ്പറേറ്റ് ചെയ്യുന്നത് മാരാര്‍ജി ഭവനല്ല, എ.കെ.ജി ഭവനാണ്. ബി.ജെ.പിയുടെ മറ്റൊരു പതിപ്പാണ് സി.പി.എം. സമ്മേളനം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. എം.ബി ഷാനവാസ് അധ്യക്ഷത വഹിച്ചു.

Post a Comment
0 Comments