ഹരിയാന (www.evisionnews.co): ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറുടെ മുഖത്ത് മഷി ഒഴിച്ചു. ഹിസാറില്‍ നടന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ കവചം ഭേദിച്ച് യുവാവ് തൊട്ടടുത്തെത്തി മഷിഒഴിച്ചത്. മുഖ്യമന്ത്രിയുടെ നെറ്റിയിലും മുഖത്തും മഷി പടര്‍ന്നു. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു ഈസമയം മുഖ്യമന്ത്രിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മഷി കുടഞ്ഞ യുവാവിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ കീഴടക്കി.
പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രവര്‍ത്തകനാണ് താനെന്ന് യുവാവ് അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. ഘട്ടര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് യുവാവ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്കുമേല്‍ മഷി പ്രയോഗം നടത്തിയത്. യുവാവിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയ്യാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഹരിയാനയിലെ ആദ്യ ബിജെപി സര്‍ക്കാരിനാണ് 2014 മുതല്‍ മനോഹര്‍ലാല്‍ ഘട്ടര്‍ നേതൃത്വം നല്‍കുന്നത്.

Post a Comment
0 Comments