Type Here to Get Search Results !

Bottom Ad

ബിരുദ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): ബിരുദ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പരവനടുക്കം ഗവ. എച്ച്.എസ്.എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കുണ്ടംകുഴിയിലെ രത്നാകരനെ (42) കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത്കുമാര്‍ അറസ്റ്റുചെയ്തു. മാനഹാനിയുണ്ടാക്കല്‍ (453എ) വകുപ്പ് പ്രകാരമാണ് കേസ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ബി.ബി.എം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒന്നാംവര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതിയത് പരവനടുക്കം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു. ചൊവ്വാഴ്ച പരീക്ഷക്ക് ഹാജരായപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് ബുധനാഴ്ച രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷക്കിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലെത്തിയത്. പെണ്‍കുട്ടി ഇരുന്ന കസേരക്കടുത്ത് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വന്നിരിക്കുകയും അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുകയും കുട്ടിയെ ഉപദ്രവിക്കാന്‍ മുതിരുകയും ചെയ്തതോടെ പെണ്‍കുട്ടി മുറിയില്‍ നിന്നും പുറത്തിറങ്ങി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആള്‍കൂട്ടം രത്നാകരെ കൈകാര്യം ചെയ്യുകയും പൊലീസിലിലേപ്പിക്കുകയുമായിരുന്നു.
നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനാല്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രത്നാകരന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുണ്ടായിരുന്നപ്പോള്‍ സാമ്പത്തിക ക്രമക്കേടടക്കം നിരവധി ആരോപണങ്ങള്‍ ഉയരുകയും നടപടിക്ക് വിധേയനാകുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad