Type Here to Get Search Results !

Bottom Ad

ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ബുധനാഴ്ച്ച തുടക്കമാകും


കാസര്‍കോട് (www.evisionnews.co): ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ബുധനാഴ്ച്ച തുടക്കമാകും. ഹയര്‍സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് മുഖനേ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈമാസം 18ആണ്. പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ പ്രോസ്‌പെക്ടസിലുണ്ടായിരുന്ന അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇത്തവണയുമെന്ന് ഹയര്‍ സെക്കണ്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ടുപ്രധാന അലോട്ട്‌മെന്റുകള്‍ മാത്രമെ ഉണ്ടായിരിക്കൂ.

ക്ലാസുകള്‍ ജൂണ്‍ 13ന് ആരംഭിക്കുന്ന വിധത്തില്‍ പ്രവേശന നടപടികള്‍ നടപ്പാക്കുന്നതിനാണ് തീരുമാനം. നേരെത്ത പ്രവേശന നടപടികളില്‍ ഭേദഗതി വേണമെന്ന് ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടി. പക്ഷേ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വരാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പ്രവേശന നടപടികള്‍ നടത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനു നല്‍കുന്ന മുന്‍ഗണ ഒഴിവാക്കുക, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം നടപ്പാക്കുക തുടങ്ങിയവയാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad