Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്


മലപ്പുറം (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. സംസ്ഥാനത്തൊട്ടാകെ 34314 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതില്‍ 2435 വിദ്യാര്‍ത്ഥികളും മലപ്പുറം ജില്ലയിലാണ്. അതേസമയം വിജയശതമാനം കൂടുതല്‍ എറണാംകുളം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും. 517 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം. 

കഴിഞ് തവണത്തേതില്‍ അപേക്ഷിച്ച് ഇത്തവണ 97.84 ആണ് വിജയശതമാനം. 4,41,103 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതില്‍ 4,31,162 പേര്‍ വിജയിച്ചു. എസ്.എസ്.എല്‍.സിക്കൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്) പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad