മലപ്പുറം (www.evisionnews.co): ജില്ലാ കാര്യാലയത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രഫറെ പ്രസ് ക്ലബിനകത്ത് കയറി മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രഫര്‍ ഫുവാദിനാണ് മര്‍ദനമേറ്റത്. ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി.
വ്യാഴാഴ്ച രാവിലെ 11.30 ഓടെ മലപ്പുറം പ്രസ് ക്ലബിന് സമീപത്താണ് സംഭവം മഞ്ചേരി റോഡില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ ഫവാസ് പ്രകടനക്കാര്‍ക്ക് സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച് തള്ളുകയും മര്‍ദിക്കുകയും ചെയ്തു. ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുവാദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോേട്ടാ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും പേര്‍ പാഞ്ഞടുത്ത്? ചവിട്ടുകയും മൊബൈല്‍ പിടിച്ചു വാങ്ങി പോവുകയായിരുന്നു. കോട്ടപ്പടിയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments