Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഗോള്‍ഡ് ആന്റ് ഡയമണ്ട്): ഗോള്‍ഡ് കിംഗ് കാസര്‍കോട് ജില്ലയില്‍ ടോപ് 5ല്‍


സ്വർണ്ണ വ്യാപാര രംഗത്ത് അടയാളമായി ഇന്ന് ഗോൾഡ് കിംഗ് മാറിയിരിക്കുകയാണ്. 2002 ൽ ഉപ്പള ടൗണിൽ ആരംഭിച്ച ഗോൾഡ് കിംഗിന് കുമ്പള, മുടിപ്പ(കർണാടക) എന്നിവിടങ്ങളിലും ഷോറുമുകൾ പ്രവർത്തിക്കുന്നു. 2500 സ്ക്വയർ ഫീറ്റിൽ മംഗലാപുരത്ത് വിശാലമായ ഷോറൂമിന്റെ നിർമ്മാണം പുരോഗമിച്ചു വരികയാണ്.2008 ൽ  ഹൊസങ്കടിയിൽ ആരംഭിച്ച ഷോറൂം ഇന്ന് രണ്ട് നിലകളിലായി വലിയ രീതിയിൽ പ്രവർത്തിച്ചു വരുന്നു . ഉപ്പളയിൽ അതിവിശാലമായ പാർക്കിംകോടു കൂടിയുള്ള വിലിയ ഷോറൂമിന്റെ പണിയും നടന്നുകൊണ്ടിരിക്കുന്നു. ഗോൾഡ് കിംങ്ങിന്റെ പുതിയ ഷോറൂം വരുന്നതോടെ മഞ്ചേശ്വരം മേഖലയിൽ ഏറ്റവും  വലിയ ഗോൾഡ് ഷോറൂം ഗോൾഡ് കിംഗ് മാത്രമായി മാറും.

സത്യസന്ധമായ ബിസിനസിലൂടെ മാത്രമെ സ്വർണ്ണ വ്യാപാര രംഗത്ത് ജനശ്രദ്ധ ആകർഷിക്കാൻ കഴിയുമെന്ന് മനസിലാക്കി ഉപ്പള ഹിദായത്ത് നഗർ സ്വദേശി ഹനീഫാണ് ഗോൾഡ് കിംഗ് എന്ന ജനകീയ സ്വർണ്ണ വ്യാപാരത്തിന് തുടക്കമിട്ടത്. തലമുറകളായി തന്നെ ബിസിനസ് പാരമ്പര്യം രക്തത്തിൽ അലിഞ്ഞ് ചേർന്ന വ്യക്തിത്വമാണ് മുഹമ്മദ് ഹനീഫ്.ഉപ്പളയിൽ തന്റെ സ്ഥാപനത്തിൽ ഉടമസ്ഥനായ ഹനീഫ് തന്നെയാണ് വ്യാപാരം നിയന്ത്രിക്കുന്നത്.ഹനീഫ് സ്ഥാപനത്തിൽ ഉള്ളത് കൊണ്ട് വ്യക്തി ബന്ധം കൊണ്ട് ധാരളം പേർ സ്ഥാപനത്തിൽ എത്തിച്ചേരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണ വ്യാപാരം നടത്തിയ ഗോൾഡ് കിംഗിനെ ജനകീയമായ സ്ഥാപനമാക്കുന്നത്.ഹനീഫ് എന്ന സ്വർണ്ണ വ്യാപരത്തിന്റെ രാജാവ് വഹിച്ച പങ്ക് വലുതാണ്. വിശ്വസ്തതയും സത്യസന്ധതയുമാണ് ബിസിനസ് രംഗത്തെ മുഖമുദ്രയെന്ന് ഗോൾഡ് കിംഗ് തെളിയിച്ചിരിക്കുന്നു. ഫാത്തിമത്ത് സാഹിദയാണ് ഭാര്യ. മക്കൾ: അഹമ്മദ് ഷിനാഫ്, സുലൈഖ സന, മുഹമ്മദ് അമീൻ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad