രാജസ്ഥാന്‍ (www.evisionnews.co): ഡ്രൈവിംഗിനിടയില്‍ ഭാര്യയും ഭര്‍ത്താവും വഴക്കടിച്ചത് മൂലം നിയന്ത്രണംവിട്ട കാര്‍ കവര്‍ന്നത് ദമ്പതികളുടേതടക്കം നാലുജീവനുകള്‍. നിയന്ത്രണംവിട്ട കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച ദേവ് പ്രതാപും ഭാര്യ പ്രിയങ്കയും ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുമാണ് മരിച്ചത്. രാജസ്ഥാനിലാണ് സംഭവം.
ഭാര്യയോടെ വഴക്കടിച്ച് ദേഷ്യംപിടിച്ച ദേവ് വാഹനത്തിന്റെ വേഗം വര്‍ധിപ്പിക്കുകയായിരുന്നു. വേഗത്തില്‍ കുതിച്ച വാഹനം അപകടം വിതയ്ക്കുമെന്ന് മുന്നില്‍ കണ്ട് പിന്നാലെ വന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ദേവ് അതു കൂട്ടാക്കാതെ മുന്നോട്ടു നീങ്ങുകയായിരുന്നു. ഈ വേഗകുതിപ്പില്‍ നിയന്ത്രണം വിട്ടകാര്‍ ഓട്ടോയില്‍ ഇടിച്ചുകയറി. സംഭവത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിരുന്നു.

Post a Comment
0 Comments