Type Here to Get Search Results !

Bottom Ad

ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലിലിറങ്ങിയ ചെങ്കള സ്വദേശി മുങ്ങിമരിച്ചു

കാസര്‍കോട് (www.evisionnews.co): ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ ചെങ്കള സ്വദേശി മുങ്ങിമരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗവും മുസ്്‌ലിം ലീഗ് നേതാവുമായ തൈവളപ്പ് പള്ളിക്ക് സമീപത്തെ മഹമൂദ് തൈവളപ്പിന്റെ മകന്‍ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ജുമൈറ ബീച്ചിന് സമീപം കുളിക്കുന്നതിനിടെയാണ് അപകടം. ഷാക്കിര്‍ മൂന്നു വര്‍ഷത്തോളമായി ബന്ധുവിന്റെ ഇലക്‌ട്രോണിക്സ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറുമാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഇന്നലെ രാത്രി കട അടച്ച ശേഷം രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷാക്കിര്‍ ജുമൈറ കടലില്‍ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ മൂവരും കടലില്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഷാക്കിറിനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. സഫിയയാണ് ഷാക്കിറിന്റെ മാതാവ്. സുല്‍ഫിക്കര്‍, സുഹൈല, ഷാജഹാന്‍ സഹോദരങ്ങളാണ്.



Post a Comment

0 Comments

Top Post Ad

Below Post Ad