Type Here to Get Search Results !

Bottom Ad

ഇന്ത്യയില്‍ ലിംഗ വിവേചനംമൂലം ഒരുവര്‍ഷം 2.5ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നു


(www.evisionnews.co) ഇന്ത്യയില്‍ അഞ്ചുവയസിന് താഴെയുള്ള രണ്ടരലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ ഒരുവര്‍ഷം ലിംഗവിവേചനംമൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പെണ്‍ഭ്രൂണഹത്യയേക്കാള്‍ ഉയര്‍ന്ന നിരക്കാണിതെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ് ആണ് 46 രാജ്യങ്ങളെ ഉള്‍പ്പെടുത്തി പഠനം നടത്തിയത്.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുഞ്ഞുമരണസംഖ്യ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ പ്രായത്തില്‍ രാജ്യത്ത് മരിക്കുന്ന ആകെ പെണ്‍കുഞ്ഞുങ്ങളുടെ 22 ശതമാനത്തോളം വരുമിത്. യു.പി., ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മരണസംഖ്യ ഏറ്റവും കൂടുതല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad