Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ ഗോവ മോഡല്‍ അട്ടിമറിക്ക് ഗവര്‍ണര്‍: മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ 'അപ്രത്യക്ഷരായി'


ബംഗളൂരു (www.evisionnews.co): കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമായിരിക്കെ കുതിരക്കച്ചവടവുമായി ബി.ജെ.പി. മൂന്നുകോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാതായി. ജെ.ഡി.എസിലെയും കോണ്‍ഗ്രസിലെയും ചില എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂറുമാറാന്‍ ബി.ജെ.പി മന്ത്രിപദം വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ എ.എല്‍ പാട്ടീല്‍ അറിയിച്ചു.

അതേസമയം ജെ.ഡി.എസ് എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. അതേസമയം, ചാക്കിടല്‍ ശ്രമം ബി.ജെ.പി മറച്ചുവയ്ക്കുന്നുമില്ല.  കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ബെല്ലാരിയിലെ മൂന്നു എം.എല്‍.എമാരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതും. അതേസമയം ബി.ജെ.പി നേതാവ് യെദ്യൂരപ്പ രാജ് ഭവനിലെത്തി. ഗോവ മോഡല്‍ അട്ടിമറിക്ക് മോദിയുടെ അനുയായി കൂടിയായിരുന്ന ഗവര്‍ണര്‍ കൂട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 58 എം.എല്‍.എമാരാണ്. ബാക്കിയുള്ള എം.എല്‍.എമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Post a Comment

0 Comments

Top Post Ad

Below Post Ad