Type Here to Get Search Results !

Bottom Ad

'കൈ' വിട്ട് കര്‍ണാടക: ബി.ജെ.പി ഭരണത്തിലേക്ക്


ബംഗളൂരു (www.evisionnews.co): കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കും. 222 അംഗ നിയമസഭയില്‍ 121 മണ്ഡലങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. അതേസമയം കോണ്‍ഗ്രസ് 58 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ജനതാദളിന് 40 മണ്ഡലങ്ങളില്‍ ലീഡുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത് ദയനീയ പരാജയമാണ്. അപ്രതീക്ഷിതമായി ബി.ജെ.പി കര്‍ണാടക തിരിച്ച് പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ വരവ് അനായാസമായി. ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായക ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയായതിനാല്‍ ജനതാദളിന് സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യക്തമായ പങ്കുണ്ടാകുമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ ബിജെപിയ്ക്ക് കേവല ഭുരിപക്ഷം ലഭ്യമായതോടെ ജനതാദള്‍ സ്വപ്നങ്ങളും അസ്ഥാനത്തായി. സിദ്ധരാമയ്യ ബദാമിയില്‍ ലീഡ് ചെയ്യുന്നുണ്ട്. പക്ഷേ, ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ പ്രതിച്ഛായ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസിനില്ലാത്ത അനുകൂല സാഹചര്യം കര്‍ണാടകയിലുണ്ടായിരുന്നു. അഴിമതി കറപുരളാത്ത സംസ്ഥാന നേതൃത്വമായിരുന്നു അത്.

Post a Comment

0 Comments

Top Post Ad

Below Post Ad