Type Here to Get Search Results !

Bottom Ad

മുസ്്ലിം ലീഗ് റിലീഫ് മുനിസിപ്പല്‍തല പരിപാടി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ പതിനാറാം വാര്‍ഡ് പച്ചക്കാട് മുസ്്ലിം ലീഗ് കമ്മിറ്റി നിര്‍ധനരായ 20കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമസാന്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം മുസ്്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡണ്ട് എ.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട്, അബൂബക്കര്‍ ഹാജി പച്ചക്കാട്, ഹസൈനാര്‍ പച്ചക്കാട്, പി.കെ കുഞ്ഞാലി, കെ.എം ഇബ്രാഹിം, കെ.എം നൗഷാദലി, എ.എച്ച് അബ്ദുല്ല, എച്ച്.എം മുഹമ്മദലി, സി.എ ഉസ്മാന്‍, കെ.എം ലത്തീഫ്, എം.പി അര്‍ഷാദ്, ടി.എസ് റഫീഖ്, എ.എം സമീര്‍, എം. അമീര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad