തിരുവനന്തപുരം (www.evisionnews.co): കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ച ശേഷം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ കോര്‍പറേഷന്‍ മാനേജ്മെന്റ് നടപടി ആരംഭിച്ചു. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്പെക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, എ.ഡി.ഇ തസ്തികയിലുള്ളവരാണു മുങ്ങിയവര്‍ ഉടന്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ നീക്കം ചെയ്യാനാണു അധികൃതരുടെ തീരുമാനം.
അഞ്ചുവര്‍ഷം അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ ജൂണ്‍ പത്തിനകം ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ചു. അഞ്ചുവര്‍ഷത്തെ അവധി തീര്‍ന്നിട്ടും വിവിധ ഡിപ്പോകളില്‍ ഡ്യൂട്ടിക്ക് എത്താത്ത 73 ജീവനക്കാര്‍ക്കും മാനേജ്മെന്റ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇവര്‍ മേയ് 25നകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും കെഎസ്ആര്‍ടിസി നോട്ടിസ് അയച്ചിട്ടുണ്ട്.
ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണു കര്‍ശന നടപടിക്ക് കെഎസ്ആര്‍ടിസി ഒരുങ്ങിയിരിക്കുന്നത്. കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ ജീവനക്കാര്‍ക്കു കഴിയും. അതതു യൂണിറ്റ് മേധാവികളുടെ അനുവാദത്തോടെ 14 ദിവസംവരെ തുടച്ചയായി അവധിയെടുക്കാം. കെഎസ്ആര്‍ടിസിയില്‍ അനധികൃതമായി അവധി എടുത്തിരിക്കുന്ന എല്ലാ ജീവനക്കാരെയും തിരിച്ച് വിളിക്കാനും ഹാജരാകാത്തവരെ പിരിച്ച് വിടാനും എംഡി ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ മനേജ്മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.

Post a Comment
0 Comments