e-biz kerala
ബിസിനസ് രംഗത്ത് മറ്റാർക്കും എത്തിപ്പെടുവാനാകാത്ത
ഉയരത്തിലാണ് സമീര്‍ എസ്.ബി.കെ എന്ന കാസർകോട്ടുകാരൻ.
ഗൾഫിലെ ബിസിനസ് രംഗത്ത് കാസർകോടിന്റെ അഭിമാനം
കൂടിയായ സമീറിന്റെ വിജയം ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.ഇദ്ദേഹത് തിന്റെ വിജയ കഥ
വ്യവസായ രംഗത്ത് ചുവടുറപ്പിക്കുന്നവർക്കുള്ള പാഠം കൂടിയായി മാറുന്നു.
ഒരു സുപ്രഭാതത്തിൽ ബിസിനസ് രംഗത്തിന്റെ ഉന്നതിയിലേക്ക് എത്തിയ ആളല്ല സമീർ.നിശ്ചയ ദാർഢ്യം കൊണ്ടും,കഠിനാദ്ധ്വാനം കൊണ്ടും വിജയത്തെ തന്റെ വരുതിയിലേക്ക് കൊണ്ടുവരികയാണ് സമീർ ചെയ്തത്.പൊറുത്തുവാനുറച്ച മനസും, ലക്‌ഷ്യം നേടുവാനുള്ള മനസ്ഥിതിയുമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് സമീർ തന്റെ വ്യവസായ ജീവിതം കൊണ്ട് തെളിയിക്കുന്നു.
തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ നിരന്തരമായി പരിശ്രമിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത സമീർ ഇന്ന് ഗൾഫിലെ മറ്റ് വ്യവസായികൾക്കും മാതൃകയും പ്രചോദനവുമാണ്.ഒരു സാധാരണ പ്രവാസിയായി
ദുബൈയിലെത്തിയ സമീറിന് തന്റെ ഉള്ളിലുറഞ്ഞ സ്വപനങ്ങളെ അടക്കി നിർത്തുവാൻ സാധിച്ചില്ല. തുടർന്നങ്ങോട്ട് 22 വര്‍ഷം കൊണ്ട് തന്റെ കഴിവും ആത്മവിശ്വാസവും ഉപയോഗിച്ച് പൊരുതി സ്വന്തമാക്കിയതാണ് സമീറിന്റെ ഇന്നത്തെ വ്യാപാര വിജയങ്ങളും ബിസിനസ് സാമ്രാജ്യവും. ഗൾഫിലെ മിക്ക ബിസിനസ് മേഖലകളിലും സമീർ വിജയമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഹോട്ടൽ മേഖല, സ്വർണ വ്യവസായം,മത്സ്യ കയറ്റിറക്ക് വ്യവസായം,പാർക്കിംഗ് ബിസിനസ്,തുടങ്ങിയവ സമീർ കൈവെച്ച
ഏതാനും ചില വ്യവസായങ്ങളാണ്. ഗൾഫിലെ മിക്ക വ്യവസായ സംരംഭങ്ങളിലും സമീറിന്റെ സാന്നിധ്യമുണ്ടാകും. സുൽത്താൻ എസ്.ബി.കെ യുടെ മനേജിംഗ് ഡയറക്ടർ കൂടിയാണ് ഈ യുവവ്യവസായി.
കാസർകോട് ജില്ലയിലെ നെല്ലിക്കുന്ന് എന്ന ഗ്രാമത്തിൽ ബി എം കുഞ്ഞാമു ഹാജിയുടെയും ജമീലയുടെയും മകനായാണ് സമീറിന്റെ ജനനം. തന്റെ ഗ്രാമത്തോട് ചേർന്ന് നിൽക്കുന്ന കടലും, തിരമാലകളും കണ്ടു വളർന്ന സമീറിന്റെ മനസ് നിറയെ കടലിനപ്പുറത്തുള്ള ലോകമായിരുന്നു.
കടൽ നോക്കിയിരുന്ന ആ കുട്ടിയിൽ നിന്നും സമീർ ഇന്ന് താൻ സ്വപ്നം കണ്ടിരുന്ന കടലിനപ്പുറത്തുള്ള ലോകത്ത് സ്വന്തമായ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി. സ്വപ്‌നഭൂമിയായ ദുബൈയില്‍ നിന്ന് കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് നേടിയെടുത്ത സമീറിന്റെ വിജയത്തിന് ഒട്ടേറെ മധുരമുണ്ട്. ചെറിയ പ്രായത്തിനുള്ളിൽ സമീര്‍ നേടിയ നേട്ടങ്ങൾ അത്ഭുതത്തോട് കൂടി മാത്രമേ നോക്കിക്കാണാനാകൂ.ഗൾഫിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ഇന്ന് ഈ നെല്ലിക്കുന്ന് സ്വദേശി.
ബിസിനസ് തിരക്കുകൾക്കിടയിലും തന്റെ നാടാണ് സമീറിന്റെ മനസ് നിറയെ.

പഴയ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇത്രയേറെ ഉന്നതിയിലെത്തിയിട്ടും, നാടിനെയും സുഹൃത്തുക്കളെയും സ്നേഹിക്കുന്ന ഒരു കാസർകോട്ട് കാരന്റെ നന്മ
സമീറിൽ അതേപോലെ അവശേഷിക്കുന്നു. കൂട്ടുകാരോടുള്ള സ്നേഹവും,നാട്ടുകാരോടുള്ള പ്രതിബദ്ധതയും അണയാതെ സൂക്ഷിക്കുന്ന സമീർ എസ് ബി കെ, ബിസിനസ്സുകാർക്കെന്നല്ല ഏവർക്കും
മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്.വരും നാളുകളില്‍ ദുബൈക്ക് പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും തന്റെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സമീര്‍. അതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോൾ തകൃതിയായി നടന്നുവരികയാണ്.
തൊട്ടിയിൽ മാമു ഹാജിയുടെ മകൾ ഹസീനയാണ് സമീര്‍ എസ്.ബി.കെയുടെ ഭാര്യ. അഹമ്മദ് സുല്‍ത്താന്‍, സദാഫ്,അജ് വ, സഫ എന്നിവർ മക്കളാണ്.



Post a Comment
0 Comments