Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ട ചര്‍ളടുക്കയില്‍ വീട്ടമ്മ റോഡരികില്‍ മരിച്ച നിലയില്‍: ദേഹത്ത് മുറിവേറ്റ പാടുകള്‍


കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ട ചര്‍ളടുക്കയില്‍ വീട്ടമ്മയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെര്‍ക്കള നെല്ലിക്കട്ട ചെര്‍ളടുക്കയിലെ സുഹറ (48) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹറയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നതായി അറിയിക്കുകയായിരുന്നു.
അതേസമയം ദേഹത്ത് മുറിവുകള്‍ കണ്ടതിനാല്‍ മരണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. ബദിയടുക്ക വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി അന്വേഷണം ആരംഭിച്ചു. തലയ്ക്കും കൈക്കുമാണ് പരിക്കുള്ളത്. വാഹനമിടിച്ചതാണോ അതല്ല എന്തെങ്കിലും ആക്രമത്തില്‍ മുറിവു പറ്റിയതാണോ എന്ന സംശയമുള്ളതിനാല്‍ ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോവും.


Post a Comment

0 Comments

Top Post Ad

Below Post Ad